Posts

Showing posts from September, 2021

മണ്ടൻ

മണ്ടന് മിണ്ടാൻ പണ്ടേ മടിയാണ് മണ്ടത്തരങ്ങൾ പൊട്ടുമാറായി മിണ്ടിയതെല്ലാം പക്ഷേ കഥയിതു വാസ്തവം... അതു മറ്റുള്ളവർ മൊഴിഞ്ഞത്  മണ്ടൻ ഏറ്റു ചൊല്ലി ഒടുവിൽ മണ്ടന് മാത്രം മണ്ടനെന്ന് പേർ.... ബുദ്ധിമാൻ മാരുടെ ലോകത്തു  മണ്ടന് എന്ത് മാനം.

പ്രഭാതം

ഇന്ന് ഈ പാതി മയങ്ങിയ രാത്രിയിൽ പുലരാൻ കൊതിച്ച പ്രഭാതം...പുലരും നിൻ ശോഭയിൽ ഒരുവിയർപ്പുതുള്ളിയായി അലിഞ്ഞാ പ്രഭാതം മാറിയോരു കാറ്റിൽ ആടിയോലിഞ്ഞ പ്രഭാതം വിയർപ്പിൻ ഗന്ധത്തിലോരു ചന്ദ്രകിരണം മറച്ച കാർമേഘത്തെ കവർന്ന സൂര്യകിരണങ്ങൾ കൊണ്ടുവന്നു എൻ പോന്നിൽ പ്രഭാതം